
കൊല്ലം: കൊല്ലം ഉപാസന ആശുപത്രിയിൽ സൗജന്യ ശ്വാസകോശ പരിശോധന ക്യാമ്പ് 12ന് നടക്കും. രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് ക്യാമ്പ്. പ്രശസ്ത ശ്വാസകോശരോഗ വിദഗ്ദ്ധൻ ഡോ. ടി.എസ്.രാജൻബാബു നേതൃത്വം നൽകും. ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം, തുമ്മൽ, മൂക്കൊലിപ്പ്, വിട്ടുമാറാത്ത ചുമ, ശ്വാസം മുട്ടൽ, വലിവ്, അലർജി, കുർക്കംവലി, കൊവിഡാനന്തര ശ്വാസകോശ രോഗങ്ങൾ എന്നീ ലക്ഷണങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പി.എഫ്.ടി, എക്സ് റേ സേവനം സൗജന്യമാണ്. തുടർ ചികിത്സ ഇളവുകളും ലഭിക്കും. ഫോൺ: 9207408999, 9961098800.