കൊല്ലം: നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ സിറ്റി പൊലീസിന്റെ സഹകരണത്തോടെ വനിതകൾക്കായി സ്വയം പ്രതിരോധ പരിശീലന കളരി സംഘടിപ്പിച്ചു. ജൻ ശിക്ഷൺ സൻസ്ഥാൻ സൗജന്യ തൊഴിൽ പരിശീലനം നേടുന്ന 100 ഓളം വനിതകൾ പരിശീലനത്തിൽ പങ്കെടുത്തു. വനിതാ സെൽ സർക്കിൾ ഇൻസ്പെക്ടർ ജി. അനിലാകുമാരി പരിശീലനം ഉദ്ഘാടനം ചെയ്തു. നീണ്ടകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജനി അദ്ധ്യക്ഷയായി. സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ടി.എ. നജീബിനെ ആദരിച്ചു. മദർ ഹുഡ് രക്ഷാധികാരി ഡി. ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ഹെലൻ രാജൻ, സിറ്റി പൊലീസ് സെൽഫ് ഡിഫൻസ് മാസ്റ്റർ ട്രെയിനർമാരായ റെജീനബീവി, ഹയറുനീസ എന്നിവർ സംബന്ധിച്ചു.