കൊല്ലം : സഹോദയുടെ നേതൃത്വത്തിൽ അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ നടന്ന സർഗോത്സവ് 22 ൽ കാരംകോട് വിമല സെൻട്രൽ സ്കൂളിന് മിന്നും വിജയം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ നാൽപ്പത്തിയഞ്ചാളം സ്കൂളുകളിൽ നിന്നായി 3000 ൽ പരം കലാകാരന്മാർ പങ്കെടുത്ത കലോത്സവത്തിൽ 13 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 13 ഇനങ്ങളിൽ രണ്ടാം സ്ഥാനവും 12 ഇനങ്ങളിൽ മൂന്നാം സ്ഥാനവും നേടി ഓവറോൾ 4 സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 16 വയസിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടുകയും ഗുഹവാത്തിയിൽ നടക്കുന്ന ദേശീയ ജൂനിയർ മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്ത ആർ.കാർത്തികേയനെയും പരിശീലനം നൽകിയ സാബുകുമാർ, ശ്രീജ എന്നിവരെയും സമാപനസമ്മേളനത്തിൽ അനുമോദിച്ചു.

സർഗോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്ത എല്ലാ പ്രതിഭകളെയും സ്കൂൾ ഡയറക്ടർ ഫാ.സാമുവേൽ പഴവൂർ പടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ അനുമോദിച്ചു.