bank-

കൊല്ലം: ബാങ്ക് മാനേജ്‌മെന്റുകളുടെ ഉഭയകക്ഷിക്കാർ ലംഘനം,​ അന്യായമായ ട്രാൻസ്ഫറുകൾ,​ സ്വകാര്യവത്കരണ നീക്കം എന്നവയ്ക്കെതിരെ

എ.ഐ.ബി.ഇ.എ യുടെ നേതൃത്വത്തിൽ 19 ന് നടക്കുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്കിന് മുന്നോടിയായി ജില്ലയിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടന്നു. ചിന്നക്കടയിൽ സംഘടിപ്പിച്ച ധർണ എ.ഐ.ബി.ഇ.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി യു.ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എ. നവീൻ, അസി. സെക്രട്ടറി എസ്. പിങ്കി, ജില്ലാ ചെയർമാൻ വി ജയകുമാർ, ദേശീയ ജനറൽ കൗൺസിൽ അംഗം എം.എം.അൻസാരി എന്നിവർ സംസാരിച്ചു.