പുത്തൂർ: എഴുകോൺ ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഘം പുത്തൂർ സായന്തനം ഗാന്ധിഭവനിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. പൊതിച്ചോറുകളുമായിട്ടാണ് കുട്ടിസംഘമെത്തിയത്. തുടർന്ന് കലാ പരിപാടികളുൾപ്പടെ നടത്തി. സായന്തനം ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അദ്ധ്യാപകരായ മിത്രാ മോഹൻ, വി.ശ്രീജ, പി.സി.നിഖിൽ, അശോക് കുമാർ, സായന്തനം ചീഫ് കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, യൂണിറ്റ് ഡയറക്ടർ സി.ശിശുപാലൻ എന്നിവർ സംസാരിച്ചു.