boxing
ഇന്റർനാഷണൽ ക്വിക്ക് ബോക്സിംഗ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയ പി.അമലിന് പാരിപ്പള്ളി പൗരാവലി നൽകിയ സ്വീകരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്ര ബി.പ്രേമാനന്ദ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊല്ലം: ഡൽഹിയിൽ നടന്ന രണ്ടാമത് ഇന്റർനാഷണൽ ക്വിക്ക് ബോക്സിംഗ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയ പി.അമലിന് പാരിപ്പള്ളി പൗരാവലി സ്വീകരണം നൽകി. പ്രേം ഫാഷൻ ജൂവലേഴ്സ് ഉടമ ബി.പ്രേമാനന്ദ് സ്വീകരണ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പാരിപ്പള്ളി അമൃതവിദ്യാലയം പ്രിൻസിപ്പൾ, ഹെഡ് മിസ്ട്രസ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് , അക്കാഡമി രക്ഷാധികാരികളായ എ. സുന്ദരേശൻ, എം.കബീർ, ജയചന്ദ്രൻ ചാനൽ വ്യൂ, അമ്മ സന്തോഷ്,​ വാവ കടുക്കറ എന്നിവർ സ്വീകരിച്ചു. തുടർന്ന് ഘോഷയാത്രയായി പാരിപ്പള്ളി ജംഗ്ഷൻ വഴി സ്വവസതിയിലെത്തിച്ചു. പാരിപ്പള്ളി സ്പോർട്സ് അക്കാഡമിയിലെ മുഖ്യപരിശീലകൻ എസ്.പ്രദീപിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ 10 വർഷമായി കരാട്ടെ, ക്വിക്ക് ബോക്സിംഗ് എന്നിവ പരിശീലിച്ച് വരികയായിരുന്നു അമൽ.