കൊല്ലം: ജില്ലയിലെ പേരയം പഞ്ചായത്തിലെ പത്താം വാർഡായ പേരയം ബി, പൂതക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡായ കോട്ടുവൻകോണം എന്നിവിടങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും.

ഇന്ന് രാവിലെ ഏഴ് മുതൽ മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രണ്ട് വാർഡുകളിലായി എട്ട് സ്ഥാനാർത്ഥികളും 2740 വോട്ടർമാരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര/ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകി തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ, ഫോട്ടോ പതിച്ച എസ്.എസ്.എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയിൽ ഒന്ന് പോളിംഗ് കേന്ദ്രത്തിൽ ഹാജരാക്കി വോട്ട് രേഖപ്പെടുത്താം. പേരയം ബി വാർഡിന്റെ പോളിംഗ് സ്റ്റേഷൻ എൻ.എസ്.എസ് ഹൈസ്‌ക്കൂളും, കോട്ടുവൻകോണം വാർഡിന്റെ പോളിംഗ് സ്റ്റേഷൻ കോട്ടവൻകോണം സാംസ്‌കാരിക നിലയം ഒന്ന്, രണ്ടുമാണ്.

വോട്ടെണ്ണൽ നാളെ രാവിലെ 10ന് നടക്കും. പേരയം ബി വാർഡിന്റെ വോട്ടെണ്ണൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലും, കോട്ടവൻകോണം വാർഡിന്റെ വോട്ടെണ്ണൽ പൂതക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ മിനി ഹാളിലുമാണ് നടക്കുക.