
തൊടിയൂർ: മുഴങ്ങോടി സോഡിയാക്ക് വില്ലയിൽ (വിളയിൽ തെക്കതിൽ) പരേതനായ നാണുവിന്റെ ഭാര്യ കാർത്തിക (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലതികാഭായി, ആനന്ദവല്ലി, വിമൽകുമാർ ഉണ്ണി (സൈനേജ് ആൻഡ് സോഡിയാക്ക്, കരുനാഗപ്പള്ളി), സുശീല (എൽ.ഐ.സി, കരുനാഗപ്പള്ളി), അജയകുമാർ (സോഡിയാക്ക് ബിൽഡേഴ്സ്, കരുനാഗപ്പള്ളി), സജികുമാർ (സോഡിയാക്ക് സൈൻ, കരുനാഗപ്പള്ളി). മരുമക്കൾ: പരേതനായ രാമചന്ദ്രൻ, ഗോപി, സുമ, പരേതനായ പ്രഹ്ളാദൻ, അർച്ചന, ജൂലി. സഞ്ചയനം 13ന് രാവിലെ 8ന്.