കൊല്ലം: ആലാട്ട്കാവ് ഡിവിഷൻ കൗൺസിലർ ആശയയെ കാറ് കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച ശക്തികുളക്കര കിഴക്ക് കുരിശടി വീട്ടിൽ ബെൻ റൊസാരിയോയെ (46) റിമാൻഡ് ചെയ്തു. സംഭവ സമയത്ത് തന്നെ ബെൻ റൊസാരിയോ പിടിയിലായിരുന്നു. പ്രവാസി വൃവസായി ആണ് ഇയാൾ. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തയുടൻ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പ്രതിയുടെ അറസ്റ്റ് ചൊവ്വാഴ്ചയാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസം വൈകിട്ട് വള്ളിക്കീഴ് ജംഗ്ഷന് സമീപമായിരുന്നു കൗൺസിലർക്ക് നേരെ ആക്രമണം നടന്നത്. മദ്യലഹരിയിൽ അപകടമുണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിലാണ് ആലാട്ട്കാവ് കൗൺസിലർ ആശക്ക് നേരേ ആഡംബർകാർ ഓടിച്ചുകയറ്റിയത്.

മദ്യലഹരിയിലെത്തിയ ബെൻ റോസരിയോ ആദ്യം കാറിന് എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിച്ചിടുകയും ചോദ്യം ചെയ്ത യാത്രികനെ ആക്രമിക്കുകയും ചെയ്തു. ഈ സംഭവം കണ്ട കൗൺസിലർ യാത്രക്കാരനെ ഇടിച്ച ത് ചോദ്യം ചെയ്തതിലുള്ള വിമരാധത്തിലായിരുന്നു ആശയെ കാറിടിപ്പിച്ച ആപായപ്പെടുത്താൻ ശ്രമിച്ചത്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ചികിത്സയിലുള്ള കൗൺസിലർ ആശയെ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് ജില്ലാ ആശുപത്രിയിലെത്തി സന്ദർശിച്ചു.