phot
ശബരിമല തീർത്ഥാനതത്തിന് മുന്നോടിയായി കൊല്ലം-തിരുമംഗലം ദേശിയ പാതയോരത്തെ കാടുകൾ നീക്കം ചെയ്ത നിലയിൽ.

പുനലൂർ: ശബരിമല തീർത്ഥാടനം കണക്കിലെടുത്ത് അയ്യപ്പഭക്തരുടെ ഇടത്താവളമായ പുനലൂരിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനെ സംബന്ധിച്ചും മറ്റും ആലോചിക്കാൻ ഇന്ന് ഉച്ചക്ക് 12.30ന് പുനലൂർ പൊതുമാരാമത്ത് റസ്റ്റ് ഹൗസിൽ മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ പുനലൂരിൽ അയ്യപ്പഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സുപാൽ എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് ഇന്ന് മന്ത്രി പുനലൂരിൽ എത്തുന്നത്.ശബരിമല സീസൺ കണക്കിലെടുത്ത് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരുമായി എം.എൽ.എ നടത്തിയ ചർച്ചയെ തുടർന്ന് കോട്ടവാസൽ മുതൽ പുനലൂർ വരെയുള്ള ദേശീയ പാതയോരത്തെ കാടുകൾ നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി വരികയാണ്. ഇന്ന് പുനലൂരിൽ നടക്കുന്ന യോഗത്തിലും എം.എൽ.എ പങ്കെടുക്കും.