
കൊല്ലം: കേരള പുരാണ പാരായണ സംഘടനയുടെ നേതൃത്വത്തിൽ സംഘടന അംഗങ്ങളുടെ സംഗമം 12ന് രാവിലെ 9.30ന് കൊല്ലം താമരക്കുളം റെഡ്യാർ ഐക്യസംഘം ഹാളിൽ തെന്നല ബാലകൃഷ്ണപിള്ള ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. മുൻമന്ത്രി പി.കെ.ഗുരുദാസൻ, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എൻ.അഴകേശൻ, ഡോ.എം.ആർ.തമ്പാൻ, കെ.സി.രാജൻ, ഡോ. വി.എസ്.രാധകൃഷ്ണൻ എന്നിവർ പങ്കെടുക്കും. തെന്നല ബാലകൃഷ്ണപിള്ളയെയും പി.കെ.ഗുരുദാസനെയും ചടങ്ങിൽ ആദരിക്കും.