അഞ്ചൽ: മഞ്ഞപ്പാറ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പുതിയതായി ആരംഭിച്ച ഡി.ഇ.എൽ.ഇ.ഡി കോഴിസിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.നൗഷാദ് അദ്ധ്യക്ഷനായി. ബോബി, അക്ബർ ഷാ , അരുൺ ഷാ, അൻവർ ഷാ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ പ്രിൻസിപ്പൽ റായിഫ തുടങ്ങിയവർ പ്രസംഗിച്ചു. ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ ഡോ.ടി.ജെ.ഷൈൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ജി.ടി.ശ്രീകുമാർ നന്ദിയും പറഞ്ഞു.