
കൊല്ലം: പരിയാരം മെഡിക്കൽകോളേജിന് എം.വി.ആറിന്റെ പേര് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് എം.വി.രാഘവന്റെ എട്ടാം ചരമവാർഷികദിനത്തിൽ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ജില്ലാസെക്രട്ടറിയുമായ സി.കെ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ അയൂബ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ഒ.കൊച്ചുകൃഷ്ണപിള്ള, മുരളീധരൻപിള്ള, കെ.സി.വൈ.എഫ് ജില്ലാ സെക്രട്ടറി സന്തോഷ് രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി മെമ്പർ എസ്.അമ്മിണിക്കുട്ടൻപിള്ള, ജെയ്‌സൺ, അഡ്വ.ഉണ്ണികൃഷ്ണപിള്ള, മഹിളാഫെഡറേഷൻ സംസ്ഥാനകമ്മിറ്റി മെമ്പർ ശശികല, പ്രിൻസ് മൈലം, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.