കൊല്ലം: വിവിധ ഓഫീസുകളും വകുപ്പുകളും ഇന്റർനെറ്റ് സാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിച്ച് കൂടുതൽ ഫലപ്രദമായും സുതാര്യവുമായി കടലാസ് രഹിത പ്രവർത്തനം കൈവരിക്കുന്നതിന്റെ ഭാഗമായി ഇ - ഓഫീസ് സംവിധാനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കൊട്ടാരക്കര താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ.രാജൻ നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യതിഥിയാകും. ജില്ലാ കളക്ടർ, കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എ.ഷാജു, എ.ഡി.എം ആർ.ബീന റാണി, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.