bus

കൊല്ലം: ഹൗസ് ബോട്ട് യാത്രയും ഭക്ഷണവുമുൾപ്പെടെ കുമാരക യാത്ര 12ന് രാവിലെ 6ന് നടക്കും. ആലപ്പുഴ ബീച്ചും സന്ദർശിച്ച് രാത്രി 9.30ന് കൊല്ലം ഡിപ്പോയിലെത്തും. യാത്രാനിരക്ക് 1450 രൂപ.

12ന് രാത്രി 8ന് മലക്കപ്പാറ കാനന യാത്ര: അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും, ഷോളയാർ മഴക്കാടുകളും, ഷോളയാർ ഡാമും മലക്കപ്പാറ മലയോര ഗ്രാമവും സന്ദർശിക്കും. യാത്രാനിരക്ക് 1100 രൂപ.
13ന് രാവിലെ 7ന് ശെന്തുരുണി വന്യജീവി സങ്കേതം, റോസ്മല, പാലരുവി, തെന്മല കാനന ഉല്ലാസ യാത്ര. പ്രവേശന ഫീസ് ഉൾപ്പെടെ യാത്രാനിരക്ക് 750 രൂപ.

17ന് രാത്രി 7.30ന് വയനാട് യാത്ര: ജംഗിൾ സഫാരിയും മൂന്നു ദിവസത്തെ സൈ​റ്റ് സീയിംഗും പ്രവേശന ഫീസും സുൽത്താൻ ബത്തേരിയിലെ ഡോർമെട്രി സൗകര്യം. യാത്രാനിരക്ക് 4100 രൂപ.

ആദ്യ ദിവസം ലക്കിടി വ്യൂ പോയിന്റ്, താമരശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടൻ ക്ഷേത്രം, ചങ്ങല മരം, എൻ ഊര് പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, കാരപ്പുഴ ഡാം. രണ്ടാം ദിവസം പഴശി സ്മാരകം, കുറുവ ദ്വീപ്, ബാണാസുര സാഗർ ഡാം, മുത്തങ്ങ വന്യജീവി സാങ്കേതം, ബത്തേരിയിലെ ഇരുളം വന മേഖലയിലേക്ക് ജംഗിൾ സഫാരി. മൂന്നാം ദിവസം വയനാട്ടിലെ ജൈന ക്ഷേത്രം, എടയ്ക്കൽ ഗുഹ, അമ്പല വയലിലെ ഹെറി​റ്റെജ് മ്യൂസിയം, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവ സന്ദർശിക്കും. 20ന് വൈകിട്ട് തിരികെ പുറപ്പെട്ട് പി​റ്റേന്ന് പുലർച്ചെ രാവിലെ 5ന് കൊല്ലം ഡിപ്പോയിലെത്തും. ഫോൺ: 9447721659, 8921950903, 9495440444, 9496675635.