lahari-
ലഹരിവിമുക്തി പദ്ധതിയുടെ ഭാഗമായി കൊല്ലം ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്സ് ജില്ല എക്സൈസ് കാര്യാലയത്തിന്റെ ചുറ്റുമതിലിൽ ലഹരി വിമുക്ത ചിത്രങ്ങൾ വരച്ചപ്പോൾ

കൊല്ലം : ലഹരിക്കെതിരെ വ്യത്യസ്ത ബോധവത്ക്കരണവുമായി കൊല്ലം ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്സ്. ജില്ല എക്സൈസ് കാര്യാലയത്തിന്റെ ചുറ്റുമതിലിൽ ലഹരി വിമുക്ത ചിത്രങ്ങൾക്കുള്ള ക്യാൻവാസാക്കിയാണ് വിദ്യാർത്ഥികൾ ശ്രദ്ധേയരായത്.

ലഹരിവിമുക്തി പദ്ധതിയുടെ ഭാഗമായി ഏഴു ദിവസംകൊണ്ടാണ് അവർ ചിത്രങ്ങൾ പൂർത്തിയാക്കിയത്. ജില്ല എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി.സുരേഷ് ചിത്രങ്ങളുടെ അനാച്ഛാദനം നിർവഹിച്ചു. അസിസ്റ്റന്റ് കമ്മിഷണർ റോബർട്ട്, വിമുക്തി കോ ​- ഓർഡിനേറ്റർ രാജേഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.വിദ്യ എന്നിവർ സംസാരിച്ചു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിലിന്റെയും എക്സൈസ് അധികാരികളുടെയും മികച്ച പിന്തുണയാണ് ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചത്.