കൊല്ലം: ശ്രീനാരായണ വനിതാകോളേജിൽ പ്ലാനിംഗ് ഫോറത്തിന് തുടക്കം.
സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് ഗവ.കോളേജ് അസി. പ്രൊഫസർ ആർ.രതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി വിഭാഗം മേധാവി ഡോ.പി.ജി.ചിത്ര അദ്ധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ഫോറം കോ- ഓർഡിനേറ്റർ ഡോ.സിന്ധു പ്രതാപ്, അദ്ധ്യാപിക എ.വി.പാർവതി, സെനറ്റംഗവും ഐ.ക്യു.എ.സി കോ-ഓർഡിനേറ്ററുമായ ഡോ.എസ്.ശേഖരൻ, ചരിത്ര വിഭാഗം മേധാവി ടി.ഷിബു എന്നിവർ സംസാരിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം എന്ന വിഷയത്തിൽ ആർ.രതീഷ് കൃഷ്ണൻ ക്ലാസ്സെടുത്തു.