photo
ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കച്ചേരിമുക്കിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫീസിന് സമീപത്തായി പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അനീഷ് കിഴക്കേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ വയക്കൽ സോമൻ,ജില്ലാ വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രൻ,​ സംസ്ഥാന കൗൺസിൽ അംഗങ്ങളായ നെടുമ്പന ശിവൻ,അജിത് ചാലൂക്കോണം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുൺ കാടാംകുളം, രഞ്ജിത് വിശ്വനാഥ്‌ എന്നിവർ സംസാരിച്ചു.