judge
താലൂക്കു ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന നിയമ സേവന ദിനാചരണം അഡിഷണൽ സെഷൻസ് ജഡ്ജി ജി. അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊട്ടാരക്കര: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും കൊട്ടാരക്കര ബാർ അസോസിയേഷന്റെയും അഡ്വ.ക്ളാർക്ക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നിയമ സേവന ദിനാചരണവും സന്ദേശ റാലിയും നടത്തി. താലൂക്ക് ലീഗർ സർവീസസ് കമ്മിറ്റി ചെയർമാനും അഡിഷണൽ സെഷൻസ് ജ‌ഡ്ജിയുമായ ജി.അനിൽകുമാർ നിയമ സേവന ദിനാചരണം ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ബാർ അസോസിയേഷൻ പ്രസിഡന്റ് ആർ.സുനിൽകുമാർ അദ്ധ്യക്ഷനായി. കുടുംബ കോടതി ജഡ്ജി ഹരി ആർ ചന്ദ്രൻ, സബ് ജഡ്ജ് സന്ദീപ് കൃഷ്ണ, ജുഡിഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ബി.രാജേഷ്, അഡ്വ.ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് ജോസ് ഡാനിയേൽ എന്നിവർ സംസാരിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി കെ. സെമീർ സ്വാഗതവും ബാർ അസോസിയേഷൻ സെക്രട്ടറി ആർ.അജി നന്ദിയും പറഞ്ഞു. തുടർന്ന് അഭിഭാഷകർ,അഡ്വ.ക്ലാർക്ക് അസോസിയേഷൻ പ്രവർത്തകർ, കോടതി ജീവനക്കാർ എന്നിവർ നിയമ സേവന സന്ദേശ റാലി നടത്തി. കൊട്ടാരക്കര കോർട്ട് കോംപ്ളക്സിൽ നിന്ന് ആരംഭിച്ച റാലി തൃക്കണ്ണമംഗൽ ജംഗ്ഷൻ ചുറ്റി കോടതി വളപ്പിൽ സമാപിച്ചു.

.