
കൊട്ടാരക്കര: വയയ്ക്കലിൽ ബേക്കറിയിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപയുടെ പാൻമസാല പൊലീസ് പിടികൂടി. വയയ്ക്കൽ മലബാർ ബേക്കറിയിലാണ് കൊട്ടാരക്കര പൊലീസ് പരിശോധന നടത്തി പാൻമസാല പിടിച്ചെടുത്തത്. ബേക്കറി ഉടമ മേൽക്കുളങ്ങര ജസീന മൻസിലിൽ അബൂബക്കറിനെ (44) അറസ്റ്റ് ചെയ്തു. ബേക്കറിയുടെ മറവിൽ അബൂബക്കർ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മുൻപും സമാനമായ കേസുകളിൽ അബൂബക്കർ പ്രതിയായിട്ടുണ്ട്. കൊട്ടാരക്കര സി.ഐ വി.എസ്. പ്രശാന്ത്,എസ്.ഐ ബിജു, സുദർശനൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.