xp
കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ വ്യാവസായിക കൃഷിയിറക്കൽ തഴവ ഒന്നാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

തഴവ: കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ വ്യാവസായിക കൃഷിയിറക്കൽ പദ്ധതി തഴവ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം സുജ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം സലീം അമ്പീത്തറ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷബീന, കൃഷി ഓഫീസർ സോണിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.