photo
പി.ശിവരാജൻ അനുസ്മരണ സമ്മേളനം കാപ്പക്സ് മുൻ ചെയർമാൻ പി ആർ വസന്തൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മുനിസിപ്പൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ, എസ്.എൻ ട്രസ്റ്റ് അംഗം, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, തുറയിൽകുന്ന് എസ്.എൻ യു.പി സ്കൂൾ മാനേജ് കമ്മിറ്റി സെക്രട്ടറി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന പി.ശിവരാജന്റെ ഒന്നാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. തുറയിൽകുന്ന് എസ്.എൻ യു .പി സ്കൂളിൽ നടന്ന സമ്മേളനം കാപ്പക്സ് മുൻ ചെയർമാൻ പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്തു. കളയ്ക്കൽ സലിംകുമാർ അദ്ധ്യക്ഷനായി. എ.ആർ. ജയരാജ്, ഡി.സ്നേഹാജാൻ, സിംലാൽ, സീമാ സഹജൻ, കെ.ജി.ശിവപ്രസാദ്, സതീഷ് തേവനത്ത്,കെ. എസ്.ഷറഫുദ്ദീൻ മുസ്‌ലിയാർ, സുരേഷ് ഇളയശ്ശേരിൽ, വി.ഹരിലാൽ എന്നിവർ സംസാരിച്ചു. നന്മ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.