കൊല്ലം: കിംസ് ഹെൽത്ത് ആശുപത്രിയിൽ 11ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ അസ്ഥിരോഗ പരിശോധന ക്യാമ്പ് നടക്കും. പ്രശസ്ത അസ്ഥിരോഗ വിദഗ്ദ്ധരായ ഡോ. സഞ്ജീവ് ഭാസ്കർ, ഡോ. ജി.ശ്യാം, ഡോ.അഖിലേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇടുപ്പ്, മുട്ട് എന്നീ സന്ധികളിലെ തേയ്മാനം, അപകടത്തെ തുടർന്ന് എല്ലുകൾക്കുണ്ടായ പരിക്ക്, കൈകാലുകളിലെ വളവ്, ലിഗ്മെന്റ് ഇൻജുറി, മെനിസ്‌കൽ ഇഞ്ചുറി, ഓസ്റ്റിയോ ആർത്രൈറ്റിസ്‌, കഴുത്ത് വേദന, തോൾ വേദന, നടുവ് വേദന, ബലക്ഷയം എന്നീ അസുഖങ്ങളാണ് ക്യാമ്പിൽ പരിശോധിക്കുന്നത്. രജിസ്‌ട്രേഷൻ ആൻഡ് കൺസൾട്ടേഷൻ, ഓർത്തോപീഡിക് കൺസൾട്ടേഷൻ, ഡയബറ്റോളജി കൺസൾട്ടേഷൻ, ഫിസിയോതെറാപ്പി, ലാബ് ടെസ്റ്റുകൾക്ക് 25 ശതമാനം, റേഡിയോളജി പരിശോധനകൾക്ക് 25 ശതമാനം കിഴിവ് എന്നിവ ലഭ്യമാണ്. ഇൻഷ്വറൻസ് സൗകര്യം, സ‌ർജറികൾക്ക് പ്രത്യേക പാക്കേജ്, തുടർ ചികിത്സകൾ എന്നിവ കുറഞ്ഞ പാക്കേജിൽ ലഭ്യമാണ്. ഫോൺ: 0474 6616666, 0474 2941000, 75610 05554.