
കൊല്ലം: തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കാനും ചർച്ച ചെയ്യാനും പഠിക്കാനുമായി ഐ.എൻ.ടി.യു.സി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് നാളെ മുതൽ 14 വരെ തെന്മലയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകിട്ട് 4ന് പതാക ഉയർത്തൽ. തുടർന്ന് ജില്ലാ നേതൃയോഗം. 13ന് രാവിലെ 8ന് രജിസ്‌ട്രേഷൻ. 10ന് എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണവും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യാതിഥിയുമാകും. വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ക്യാമ്പ് അഭിസംബോധന ചെയ്യും. വിവിധ മേഖലകളിലെ പ്രശ്നങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കും.14ന് വൈകിട്ട് 3ന് സമാപന സമ്മേളനം.
പത്രസമ്മേളനത്തിൽ എ.കെ.ഹഫീസ്, സ്വാഗതസംഘം ചെയർമാൻ ഭാരതീപുരം ശശി, ജനറൽ കൺവീനർ കെ.ശശിധരൻ, ജില്ലാ ഭാരവാഹികളായ കോതേത്ത് ഭാസുരൻ, എസ്.നാസറുദ്ദീൻ, അൻസർ അസീസ്, ചവറ ഹരീഷ്, ക്യാമ്പ് ഡയറക്ടർ ഏരൂർ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.