photo
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സംഘടിപ്പിച്ച സത്യഗ്രഹ സമരം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കൊല്ലം ജില്ലാ പ്രസിഡന്റ് നിജാംബഷി സത്യഗ്രഹം അനുഷ്ടിച്ചു. സമരം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.മുരളീധരൻ സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ എസ്.രാജു നന്ദിയും പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെയും അനുബന്ധ തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ജില്ലാ കളക്ടർ നൽകിയ ഉറപ്പിനെ തുടർന്ന് സത്യഗ്രഹം അവസാനിപ്പിച്ചു. എം.സിദ്ദിഖ്, ഷിഹാന്‍ബഷി, റൂഷ.പി.കുമാർ, എസ്.വിജയൻ, സുബ്രു.എൻ.സഹദേവ്, നൗഷാദ് പാരിപ്പള്ളി, നുജൂംകിച്ചൻ ഗാലക്‌സി, റഹിം മുണ്ടപ്പള്ളി എന്നിവർ സമാപന യോഗത്തിൽ സംസാരിച്ചു.