കടയ്ക്കൽ :പുതുതായി ഭൂമി കണ്ടെത്തി നൽകുന്നമുറയ്ക്ക് കടയ്ക്കൽ താലൂക്ക് ആശുപത്രിയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി പത്ത് കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു .പുതുതായി 25 ലക്ഷം രൂപ ചെലവിൽ അനുവദിച്ച ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് ദിവസ ങ്ങൾക്കകം ആശുപത്രിയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു.കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ 58 ലക്ഷം രൂപ ചെലവഴിച്ച് 6 കിടക്കളോടുകൂടിയ കുട്ടി കളുടെ ഐ.സി.യുവിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മ ന്ത്രി ജെ ചിഞ്ചു റാണി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടർ അഫ്സാന പർവീൺ മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെഡാനിയേൽ പഞ്ചായത്ത് പ്രസിഡന്റുമാരായ എം. മനേജ് കുമാർ, എം.എസ് .മുരളി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെ.നജീബത്ത്, ഡോ.ദേവ് കിരൺ ,ഡോ.ജേക്കബ് വർഗ്ഗീസ്, സുധീൻ, എസ്.വിക്രമൻ,കരകുളം ബാബു , ജെ.സി.അനിൽ എന്നിവർ പ്രസംഗിച്ചു.