കൊല്ലം: ജില്ലയിലെ പേരയം, പൂതക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും സീറ്റുകൾ നില നിർത്തി. പേരയം പഞ്ചായത്തിലെ പേരയം ബി വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ലതാബിജു 59 വോട്ടിന്റെയും പൂതക്കുളം പഞ്ചായത്തിലെ കോട്ടുവൻകോണം വാർഡിൽ ബി.ജെ.പി സ്ഥാനാർഥി എസ്.ഗീത 123 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പേരയം ബി വാർഡിൽ കോൺഗ്രസിന്റെ സോഫിയ ഐസക് രാജി വച്ച ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 13 വോട്ടായിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. കോട്ടുവൻകോണത്ത് ബി.ജെ.പിയുടെ രാഖി രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 197 ആയിരുന്നു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.