എഴുകോൺ : പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്. എസ്.എസിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗവും തൃക്കുരുവ സഹിതി ആയുർവേദ ക്ലിനിക്കും ചേർന്ന് കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.
മാതൃ സമിതി പ്രസിഡന്റ് എസ്.രജിതലാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഡി.അനിൽകുമാർ മുഖ്യാതിഥിയായി . ഗൈഡ് ക്യാപ്ടൻ ടി.ടി.ജേക്കബ് കുര്യൻ,
എഴുകോൺ സന്തോഷ്,
കരീപ്ര ഗാന്ധിഭവൻ ശരണാലയം മാനേജർ ആർ.അരവിന്ദാക്ഷൻ, ടി.തുഷാർ തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ക്യാമ്പിൽ രോഗ നിർണയവും മരുന്ന് വിതരണവും നടന്നു.