ചാത്തന്നൂ‌ർ: ചാത്തന്നൂ‌ർ ജംഗ്ഷനിൽ ഓയൂർ റോഡിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് നാലുദിവസമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതി. ചാത്തന്നൂ‌ർ ബി.ആർ.സിക്ക് എതിർവശത്തായി അമ്പാടി നെറ്റ് കഫേയുടെ മുന്നിലാണ് പൈപ്പ് പൊട്ടി റോഡിൽ വെള്ളം ഒഴുകുന്നത്. എല്ലാ വീടുകളിലും പൂർണതോതിൽ ജലവിതരണം നടത്താൻ കഴിയാത്തപ്പോഴാണ് ഇത്തരത്തിൽ ദിവസങ്ങളായി വെള്ളം റോഡിൽ ഒഴുക്കി കളയുന്നത്. രണ്ടാഴ്ച മുമ്പ് കുടിവെള്ള പൈപ്പിലൂടെ മലിനജലം ഒഴുകിയ സംഭവവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുരിശുംമൂടിനടുത്ത് ദേശീയപാതയിലും ജപ്പാൻകുടിവെള്ളപൈപ്പ് പൊട്ടി വൻതോതിൽ വെള്ളം ഒഴുകിപ്പോയിരുന്നു. നിരന്തരമായ പരാതികളെത്തുടർന്ന് അധികൃതർ സ്ഥലത്തെത്തി നോക്കി മടങ്ങിയെങ്കിലും പൈപ്പ് നന്നാക്കാൻ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.