 
കൊല്ലം : കേരളത്തിന്റെ കാർഷിക വികസനത്തിൽ പ്രധാന പങ്ക് വഹിക്കാൻ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനികൾക്ക് സാധിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കാർഷിക മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ദേശീയ അവാർഡ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ബിജു കെ. മാത്യുവിന് ലഭിച്ചതിന്റെ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉപഹാരം നൽകി ബിജുവിനെ മന്ത്രി
അനുമോദിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഹെഡ്ക്വാർട്ടേഴ്‌സിൽ നടന്ന ചടങ്ങിൽ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാന്സലർ ഡോ.പി.എം. മുബാറക് പാഷ അദ്ധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ. എസ്. വി.സുധീർ സ്വാഗതം പറഞ്ഞു. ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങൾക്ക് വേണ്ടി എ.നിസാമുദ്ദീൻ, ബിജുവിനെ ആദരിച്ചു. ഓപ്പൺ യൂണിവേഴ്സിറ്റി മെമ്പർ സിൻഡിക്കേറ്റുമാരായ ഡോ.എം. ജയപ്രകാശ്,
ഡോ.കെ.ശ്രീവത്സൻ, ഡോ.എ.പാസ് ലിതിൽ, ഡോ.സി. ഉദയകല തുടങ്ങിയവർ സംസാരിച്ചു. യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരൻ നന്ദി പറഞ്ഞു.