കൊല്ലം: പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തെ സ്വയംപര്യാപ്തരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കലാ-കായിക മേഖലകളിൽ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗക്കാർക്കുള്ള 'പ്രതിഭാ പിന്തുണ' പദ്ധതിയുടെ സാമ്പത്തിക സഹായവിതരണത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമലാൽ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അനിൽ എസ്. കല്ലേലിഭാഗം, ജെ. നജീബത്ത്, വസന്താ രമേശ്, സെക്രട്ടറി ബിനുൻ വാഹിദ്, പട്ടികജാതി വികസന ഓഫീസർ എസ്.എസ്. ബീന തുടങ്ങിയവർ പങ്കെടുത്തു.