കൊല്ലം: ബാംഗ്ലൂർ കേന്ദ്രമാക്കി കേരളത്തിൽ മയക്കുമരുന്ന് വില്പന നടത്തി വന്ന യുവാവ് പൊലീസ് പിടിയിലായി. പുനലൂർ കരവാളൂർ എലപ്പള്ളിയിൽ സ്റ്റീവിനെ (22)യാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ഇയാൾ കേരളത്തിൽ എത്തുന്ന വിവരം അറിഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. സിറ്റി പൊലീസ് സെപ്തംബറിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യുമായി അഞ്ചൽ അരീക്കൽ, അരീക്കവിള പുത്തൻ വീട്ടിൽ അഭയ് കൃഷ്ണൻ(18), അഞ്ചൽ അഗസ്ത്യക്കോട് സുധീർ മൻസിലിൽ മുഹമ്മദ് മുനീർ(19) എന്നിവർ പിടിയിലായിരുന്നു. ബാഗിനുള്ളിൽ ഒളിപ്പിച്ച 2.770 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീവ് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ മുഹമദ് ഷിഹാബ്, സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.