കൊല്ലം : സംബോധ് ഫൗണ്ടേഷന്റെ കേരളത്തിലെ ആസ്ഥാനമായ കൊല്ലം പെരുമൺ സംബോധാരണ്യത്തിലെ 'ശ്രീനികേതനം' എന്ന കെട്ടിട സമുച്ചയത്തിന്റെ പ്രവേശനകർമ്മം 11 ന് രാവിലെ 9 ന് നടക്കും.എല്ലാ സെന്റുകളിൽ നിന്നുമുള്ള സേവകരും സന്ന്യാസി ശ്രേഷ്ഠരും പങ്കെടുക്കും.

തലേ ദിവസം വൈകുന്നേരം 6.30 ന് തന്ത്രി വിശ്വന്റെ കാർമ്മികത്വത്തിൽ വാസ്തുപൂജനടക്കും. 11 ന് രാവിലെ 6 ന് കണ്ണമംഗലംകേശവൻ തിരുമേനി ഗണപതി ഹോമം നടത്തും. അന്നേ ദിവസം വൈകുന്നേരം 8 ന് പാലക്കാട് ശിവദാസൻ തിരുമേനിയുടെ നേതൃത്വത്തിൽ ഭഗവതി സേവയുമുണ്ടാകും.
തുടർന്ന് 13 ന് രാവിലെ 10 ന് യതി പൂജ നടക്കും. സത്സംഗവും അന്ന പ്രസാദവുമുണ്ടാകും.
സ്വാമി സ്വപ്രഭാനന്ദ മഹാരാജ്, പ്രജ്ഞാനന്ദ തീർത്ഥ, ആത്മസ്വരൂപാനന്ദ, ബ്രഹ്മാനന്ദ ചിദാനന്ദപുരി, വിശ്വേശ്വരാനന്ദ, സ്വാമിനി ആനന്ദമയി, സ്വാമി സത്സ്വരൂപാനന്ദ, ദർശനാനന്ദ, സ്വരൂപാനന്ദ, ശിവസ്വരൂപാനന്ദ, സൻമയാനന്ദ, കൃഷ്ണാത്മാനന്ദ, നന്ദാത്മജാനന്ദ, ശങ്കരാ മൃതാനന്ദപുരി, സർവ്വാനന്ദ, നിഗമാനന്ദ, നിഖിലാനന്ദ, പൂർണ്ണാ ത്മാനന്ദ, സ്വാമിനി ജ്ഞാനനിഷ്ഠാ ഭാനന്ദ, ഋതാനന്ദ, ഗീതാ ശാരദാനന്ദ സരസ്വതി, മായാ ശാരദാനന്ദ സരസ്വതി തുടങ്ങിയ പ്രമുഖ സന്യാസിമാർ യതി പൂജയിൽ പങ്കെടുക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.കെ.ഉണ്ണികൃഷ്ണ പിള്ള, സെക്രട്ടറി അഡ്വ.കല്ലൂർ കൈലാസ് നാഥ് അറിയിച്ചു.

ഫൗണ്ടേഷന്റെ കേരളത്തിലെ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്‌മാനന്ദ സരസ്വതി, പ്രണവാനന്ദ സരസ്വതി, അനന്തശങ്കരൻ എന്നിവർ നേതൃത്വം നൽകും.