lens-
ലെൻസ് ഫെഡ് കൊല്ലം ഏരിയ കൺവെൻഷൻ വി.ലക്ഷ്മണൻ സ്മാരക ഹാളിൽ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ലെൻസ് ഫെഡ് കൊല്ലം ഏരിയ കൺവെൻഷൻ കൊല്ലം പ്രസ് ക്ലബ് വി.ലക്ഷ്മണൻ സ്മാരക ഹാളിൽ ഏരിയ പ്രസിഡന്റ് ഗണേശന്റെ അദ്ധ്യക്ഷത യിൽ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.

ഗിരീഷ് കുമാർ വിശിഷ്ട അതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് ജോൺ ലൂയിസ് മുഖ്യപ്രഭാഷണം നടത്തി. കെട്ടിട നിർമ്മാണ നിയമങ്ങളും ഓൺലൈൻ വഴി പ്ലാനുകൾ സമർപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകളും പരിഹരിക്കണമെന്നും നിർമ്മാണസാമഗ്രികളുടെ വിലക്കയറ്റം തടയുന്നതിന് സർക്കാർ ഇടപെടണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി ടി.രാജേഷ് റിപ്പോർട്ടും ഏരിയ ട്രഷറർ അനസ് കണക്കും അവതരിപ്പിച്ചു.