കൊല്ലം : ലോക പ്രമേഹദിനത്തോടനുബന്ധിച്ച് എൻ.എസ് സഹകരണ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 14 ന് രാവിലെ 9 ന് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ നിർവ്വഹിക്കും. ജനറൽ മെഡിസിൻ, എൻഡക്രൈനോളജി, സർജിക്കൽ എൻഡക്രൈനോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിനോടനുബന്ധിച്ച് ഡോക്ടർ കൺസൾട്ടേഷൻ, ജി.ആർ.ബി.എസ്, എച്ച്.ബി.എ.വൺ.സി പരിശോധനകൾ എന്നിവ സൗജന്യമായിരിക്കും.