ഓയൂർ :ചെറിയ വെളിനല്ലൂർ ആയിരവില്ലിപ്പാറ ഖനനത്തിന് എൻ.ഒ.സി നൽകിയ സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ ഭാർഗ്ഗവൻ സത്യഗ്രഹം അനുഷ്ടിച്ചു.146 -ാം ദിവസത്തെ സത്യഗ്രഹ സമരത്തിന്റെ വൈകിട്ട് നടന്ന സമാപന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആയിരവില്ലിപ്പാറ വൈവിദ്ധ്യങ്ങളുടെ കലവറയാണെന്നും അത് സംരക്ഷിക്കേണ്ടതാണെന്നും സമരത്തിന്റെ തീവ്രത മനസിലാക്കി നിയമസഭയിൽ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാരങ്ങാനീര് നൽകി എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ സത്യഗ്രഹം അവസാനിപ്പിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് അംഗം റഷീദാ ബീവി അദ്ധ്യക്ഷയായി. ആയിരവില്ലി പാറ സംരക്ഷണ സമിതി സെക്രട്ടറി ബൈജു ചെറിയവെളിനല്ലൂർ സ്വാഗതം പറഞ്ഞു. യു.ടി.യു.സി ജില്ലാ സെക്രട്ടറി മഞ്ഞപ്പാറ സലിം മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി സെക്രട്ടറി വി.ടി. സിബി, എസ്.എസ്. ശരത്ത്,ഡി.സി.സി മെമ്പർ മുഖത്തല ഗോപി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക് എം .ദാസ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അനീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ.മുഹമ്മദ് റഷീദ്, എം.താജുദ്ദീൻ,ഉണ്ണി, ശാരി, ലതിക, ഷൈനി ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഷാജി, ടോംസ് എൻ.ചാക്കോ, ബി. പ്രഭ, കെ.ഭാർഗ്ഗവൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിവിൻ വേങ്ങൂർ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസിർ ഉദ്ഘാടനം ചെയ്തു. ചാക്കോ അദ്ധ്യക്ഷനായി. വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.ആർ.സന്തോഷ് സ്വാഗതം പറഞ്ഞു. അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. ഷഹാൽ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അൻസാറുദ്ധീൻ, ജെയിംസ് എൻ. ചാക്കോ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനീഷ് ഖാൻ,സംസ്ഥാന നിർവാഹക സമിതി അംഗം ഷംല നൗഷാദ്, ജില്ല ഭാരവാഹികളായ നിഷ, അഡ്വ അനൂപ്,സി.ആർ. സൂര്യനാഥ്, സിനി, ജിഷ്ണു, ആയിരവില്ലി പാറ സംരക്ഷണ സമതി പ്രസിഡന്റ് അനിൽകുമാർ, യൂത്ത് കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ, പരവൂർ നഗരസഭ കൗൺസിലർ രജ്ഞിത്ത് പരവൂർ എന്നിവർ ആശംസ അറിയിച്ചു.