പുത്തൂർ: ഇന്ത്യൻ നഴ്സസ് പേരന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുത്തൂർ ഇന്ത്യൻ ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി. വിദ്യാഭ്യാസ വായ്പ സമ്പൂർണമായും സർക്കാർ ഏറ്റെടുക്കുക, ജപ്തി നടപടികൾ നിറുത്തി വയ്ക്കുക, വായ്പ തിരിച്ചു പിടിക്കുന്നതിനായി റിലയൻസ് അടക്കമുള്ള സ്ഥാപനങ്ങളെ ഏല്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി എസ്. മിനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം.ജോയി അദ്ധ്യക്ഷനായി. എസ്.രാഘവൻ, എം. ഗോപകുമാർ, ജി.ധ്രുവകുമാർ, ടി.ശശിധരൻ, ഡി.ചാക്കോ, പി.പി.പ്രശാന്ത് കുമാർ, ട്വിങ്കിൾ പ്രഭാകരൻ എന്നിവർ സംസാരിച്ചു. പുത്തൂർ ടൗണിൽ നടന്ന പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.സണ്ണി, അച്ചൻകുഞ്ഞു, പി.ഒ.തോമസ് കുട്ടി, ശശിധരൻ പുനലൂർ എന്നിവർ നേതൃത്വം നൽകി.