ഓച്ചിറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓച്ചിറ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും വസ്തുവിന്റെ രേഖ കൈമാറ്റ ചടങ്ങും മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ എൻ.ഇ.സലാമിന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ആറ് കുടുംബങ്ങൾക്കായി നൽകുന്ന 21 സെന്റ് വസ്തുവിന്റെ രേഖ കൈമാറ്റം മന്ത്രി നിർവഹിച്ചു. ജില്ലാ സംസ്ഥാന ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, ജില്ലാ ജനറൽ സെക്രട്ടറി ജോജോ എബഹാം എന്നിവർ മറുപടി പ്രസംഗം നടത്തി. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ, ആർ.സോമൻപിള്ള, ആർ.ഡി.പത്മകുമാർ, ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ, ടൗൺ മസ്ജിത് ഇമാം അബ്ദുള്ള മൗലവി അൽ ബഖാഫി, ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ എ.നിസാമുദീൻ, എം.എം.യൂനിസ്, സുറുമി ഹാരിസ്, ആർ. രാജഗോപാൽ, പി.ജെ.ജേക്കബ്, ബാവീസ് വിജയൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ് ഡി.വാവച്ചൻ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് എൻ.ഇ.സലാം നന്ദിയും പറഞ്ഞു.