
അഞ്ചൽ: ബംഗാളിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചൽ, ആലഞ്ചേരി, മുതലാറ്റ് കൊച്ചുവിള പുത്തൻവീട്ടിൽ സുരേഷിന്റെ (58) മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് മൂന്നരയോടെ വീട്ടിലെത്തിച്ചു. ബി.എസ്.എഫിലെ ഉയർന്ന ഉദ്യോഗസ്ഥർ മൃതദേഹത്തെ അനുഗമിച്ചു. ഒന്നരമണിക്കൂർ പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് 5ന് മൃതദേഹം ചിതയിലേക്കെടുത്തു. രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ബി.എസ്.എഫിന്റെ ആശുപത്രിയിലും പിന്നീട് ഖരംപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്.