ansar-
സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ ജില്ലാ വാർഷിക കൗൺസിൽ യോഗം ജില്ലാ വൈസ് പ്രസിഡന്റ് അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് കൊല്ലം ജില്ലാഅസോസിയേഷന്റെ വാർഷിക കൗൺസിൽ യോഗം കൊല്ലൂർ വിള സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാവൈസ് പ്രസിഡന്റ് അൻസാർ അസീസ് ഉദ്ഘാടനം ചെയ്തു. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. 2021-22ലെ പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക്, 2022-23ലെ ബഡ്ജറ്റ് എന്നിവ യോഗത്തിൽ അംഗീകരിച്ചു. സ്റ്റേറ്റ് ട്രെയിനിംഗ് കമ്മിഷണർ എഡ്‌വേർഡ്, എ.എസ്.ഒ.സി ജിജി ചന്ദ്രൻ, ജില്ലാ സെക്രട്ടറി ഹിതേഷ്, ജില്ലാ ട്രഷറർ ബിജു, ജില്ലാ ട്രെയിനിംഗ് കമ്മിഷണർ സുനിൽ ജോർജ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിഷണർ (സ്കൗട്ട് )​ അൻവർ മുഹമ്മദ്‌,ജില്ലാ കമ്മിഷണർ (ഗൈഡ്സ്)​ ലക്ഷ്മി എന്നിവരും സംബന്ധിച്ചു.