കൊല്ലം: കൊവിഡാനന്തര കാലത്തെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് സാധാരണക്കാരുടെ ജപ്തി നടപടികൾ നിറുത്തി വയ്ക്കണമെന്നും ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും എ.ഐ.സി.സി അംഗം അഡ്വ.ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ ജെ.ആർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സഹകരണ ജീവനക്കാരുടെ പ്രമോഷന് ദോഷകരമായ ചട്ടം ഭേദഗതി പിൻവലിക്കുക, പ്രാഥമിക സംഘം ജീവനക്കാർക്ക് ജില്ലാ ബാങ്കുകളിൽ നിലനിന്നിരുന്ന പ്രമോഷൻ സംവരണം സംസ്ഥാന സഹകരണ ബാങ്കിലും നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ.സി.ഇ.സി ജില്ലാ പ്രസിഡന്റ് രഘു പാണ്ഡവപുരം അദ്ധ്യക്ഷനായിരുന്നു . കെ.പി.സി.സി സെക്രട്ടറി അഡ്വ.ജർമിയാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, നേതാക്കളായ സന്തോഷ് കുണ്ടറ, കോതേത്ത്‌ ഭാസുരൻ, ശ്രീനിവാസൻ, കെ.പി.ജയൻ, സുരേഷ് പട്ടത്താനം, സുബ്രഹ്മണ്യം കുണ്ടറ, ആസാദ് അഷ്ടമുടി, രാഹുൽ, യാസിൻ, ശ്രീകുമാർ, അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.