ചാത്തന്നൂർ : കേരള പൊലീസിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയുമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന സിവിൽ പൊലീസ് ഓഫീസർമാരായ എം.കെ.വിനിലും അലക്സ് വർക്കിയും ചാത്തന്നൂർ ജി.വി ആൻഡ് എച്ച്.എസ്. എസ് ലെ കുട്ടികളുമായി സംവദിച്ചു. ചാത്തന്നൂർ സബ് ഇൻസ്‌പെക്ടർ ആശ വി.രേഖ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്. ജയകുമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡി.പ്രമോദ് കുമാർ, രജനി, രഞ്ജിത് തുടങ്ങിയവർ സംബന്ധിച്ചു.