photo
സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ എ-ഗ്രേഡ് നേടിയ ഇടമൺ വൊക്കേഷണൽ ഹർയ സെക്കൻഡറി സ്കൂളിലെ എസ്.ജിഷാനയും,എ.ആദിത്യയും.

പുനലൂർ: സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ എ-ഗ്രേഡ് നേടിയ കിഴക്കൻ മലയോര മേഖലയിലെ ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വീണ്ടും ചരിത്രം ആവർത്തിച്ചു. ഇന്നലെ എറണാകുളം ദാറുൽ ഉലും വി.എച്ച്.എസ്.എസ്.സ്കൂളിൽ നടന്ന സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയിലെ ഹൈസ് സ്കൂൾ വിഭാഗത്തിൽ വർക്കിംഗ് മോഡൽ അവതരിപ്പിച്ച് സ്കൂളിലെ എസ്.ജിഷാന,എ.ആദിത്യ എന്നിവരാണ് എ-ഗ്രേഡ് നേടിയത്. മുൻ വർഷങ്ങളിലും സംസ്ഥാന ശാസ്ത്രമേളകളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്.