കൊല്ലം: ആധുനിക കേരളത്തെ പ്രബുദ്ധമാക്കിയതിൽ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾക്ക് സമാനതകളില്ലാത്ത പങ്കാണുള്ളതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിമുക്തി ക്ലബിന്റെയും അക്ഷര സേന അംഗങ്ങളുടെയും ഗ്രന്ഥശാല ഭാരവാഹികളുടെയും ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ.ബി.മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഡി.സുകേശൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു, എക്സിക്യൂട്ടീവ് അംഗം പി.കെ.ഗോപൻ, എക്സൈസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ എ.ഷഹറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.