photo
ചെറുമൂട് വെള്ളിമൺ വ്ളാവേത്ത് മഹാഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന ദേവീഭാഗവത ജ്ഞാന യജ്ഞത്തിൽ നിന്ന്

കുണ്ടറ: ചെറുമൂട് വെള്ളിമൺ വ്ളാവേത്ത് മഹാഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന ദേവീഭാഗവത ജ്ഞാന യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 'ഗുരുവല്ലോ പരദൈവം' എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കും. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളും ആശയങ്ങളും ചർച്ച ചെയ്യുന്ന വിധത്തിൽ ഭക്തിനിർഭരമായ രീതിയിലാണ് സെമിനാർ നടത്തുന്നത്. ഗുരുദേവ ദർശന പഠന വിഭാഗം കോ-ഓർഡിനേറ്റർ മനോജ് മാവുങ്കൽ ചേർത്തല മുഖ്യപ്രഭാഷണം നടത്തും. തിരക്കഥാകൃത്ത് നാഷിദ് എം.ഫാമി, ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് മുഹമ്മദ് ഉല്ലാസ് എന്നിവർ പങ്കെടുക്കും. ഡോ. മണികണ്ഠൻ പള്ളിക്കലിന്റെ നേതൃത്വത്തിലാണ് യജ്ഞം നടന്നുവരുന്നത്.