photo
കുളക്കട ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വെണ്ടാർ ശ്രീവിദ്യാധിരാജ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ടീം

കൊട്ടാരക്കര: കുളക്കട ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വെണ്ടാർ ശ്രീവിദ്യാധിരാജ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ഹൈസ്കൂൾ വിഭാഗത്തിൽ 223 പോയിന്റ് നേടിയാണ് സ്കൂൾ കിരീടമണിഞ്ഞത്. സംസ്കൃത യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ 79 പോയിന്റ് നേടി ഒന്നാം സ്ഥാനത്തും ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തുമാണ് സ്കൂളെത്തിയത്. നാല്പത്താറാം തവണയാണ് സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. വിജയികളായവരെ സ്കൂൾ മാനേജർ ഗൗതം കൃഷ്ണ അഭിനന്ദിച്ചു.