കരുനാഗപ്പള്ളി: കാൻസർ രോഗികളെ സഹായിക്കുന്നതിനായി പെൺകുട്ടികൾ മുടി മുറിച്ച് നൽകി. കരുനാഗപ്പള്ളി നഗരസഭാ 26-ാം ഡിവിഷനും നാഷണൽ പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് കുരുപ്പള്ളയിൽ ജംഗ്ഷന് സമീപം സംഘടിപ്പിച്ച പരിപാടി സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ബീനാ ജോൺസൺ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എൻ.അജയകുമാർ, മുനമ്പത്ത് ഗഫൂർ, എസ്.ജയകുമാർ, ബോബൻ.ജി.നാഥ്, സുരേഷ് പനക്കുളങ്ങര,, തയ്യിൽ തുളസി, എൻ.സുഭാഷ് ബോസ്, ബി.മോഹൻദാസ്, ജോൺസൺ വർഗ്ഗീസ്, അനിയൻ നാരായണൻ, നിസാർ, എന്നിവർ സംസാരിച്ചു. തൃശൂർ അമല ആശുപത്രിയിലെ വിദഗ്ദ്ധരാണ് പെൺകുട്ടികളുടെ മുടി മുറിച്ചത്. 13 സെന്റീമീറ്റർ നീളത്തിൽ 13 പെൺകുട്ടികൾ മുടി മുറിച്ച് നൽകി.