കരുനാഗപ്പള്ളി : താലൂക്കാശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പ്രഭാത ഭക്ഷണവും ഡയാലിസിസ് രോഗികൾക്ക് ലഘുഭക്ഷണവും നൽകുന്ന കാരുണ്യശ്രീയുടെ മൂന്നാം വാർഷികം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഷിക ദിനത്തിൽ പ്രഭാത ഭക്ഷണത്തിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ മുനമ്പത്ത് ഷിഹാബ്, ജനറൽ സെക്രട്ടറി ഷാജഹാൻ രാജധാനി , വൈസ് ചെയർമാൻ നാസർ പോച്ചയിൽ , അജയകുമാർ, നാസർ ആറ്റു പുറം മുഹമ്മദ് പൈലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.