
കൊല്ലം: പെൻഷൻ കാലതാമസം, ക്ഷേമനിധി അപേക്ഷ സ്വീകരിക്കാതിരിക്കൽ തുടങ്ങിയ പുരാണപാരായണ കലാകാരന്മാരുടെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. കേരള പുരാണ പാരായണ സംഘടന അംഗങ്ങളുടെ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രശ്നം മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുമെന്ന് മുൻ മന്ത്രി പി.കെ.ഗുരുദാസനും വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എയും പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷനായി. ചടങ്ങിൽ തെന്നല ബാലകൃഷ്ണപിള്ളയെയും പി.കെ.ഗുരുദാസനെയും ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എൻ.അഴകേശൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡോ.വി.എസ്.രാധാകൃഷ്ണൻ, എം.ദേവദാസ്, എ.ആർ.കൃഷ്ണകുമാർ, ശാന്തിനികേതൻ ഗോപാലകൃഷ്ണപിള്ള, ആശ്രാമം ഓമനക്കുട്ടൻ, അപ്സര ശശികുമാർ, എസ്.ആർ.കടവൂർ, വിജയൻ പിള്ള ആയിക്കുന്നം, മങ്കാട്ട് ആർ.പുരുഷൻ പിള്ള എന്നിവർ സംസാരിച്ചു. മുട്ടം സി.ആർ.ആചാര്യ സ്വാഗതവും മായ സാഗരാലയം നന്ദിയും പറഞ്ഞു.