കൊല്ലം: കഴിഞ്ഞ 4 ദിവസമായി മിൽമ ജീവനക്കാർ നടത്തി വരുന്ന സമരം ഒത്തു തീർപ്പാക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് മിൽമ ഏജന്റസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സമരം മൂലം ഉപഭോക്താക്കൾക്ക് പാൽ യഥാസമയം ലഭിക്കാതെ വരുന്ന അവസ്ഥയാണ്.മിൽമയെ തകർത്ത് സ്വകാര്യ കുത്തകകളെ സഹായിക്കാനുള്ള സർക്കാരിന്റേയും മിൽമ മാനേജ്‌മെന്റിന്റേയും നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വർക്കിംഗ് പ്രസിഡന്റ് ആർ.ഗോപീകൃഷ്ണൻ, സെക്രട്ടറി കിടങ്ങിൽ സന്തോഷ്, നിസാമുദ്ദീൻ മാമൂട്, ജെ.സേവ്യർ മോറീസ്, ബാബുരാജ് കടപ്പാക്കട, അനിൽ ചവറ എന്നിവർ സംസാരിച്ചു.